നാളത്തെ ഹര്‍ത്താല്‍ നടത്തും: സംയുക്ത സമിതി

ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കേരള ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും.

Update: 2019-12-16 08:42 GMT

ചെര്‍പ്പുളശ്ശേരി: നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിന് മാറ്റമില്ലെന്ന് സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ പൗരത്വം മുസ്‌ലിംകള്‍ക്ക് നിഷേധിക്കുക എന്ന ആര്‍എസ്എസ് പദ്ധതിയാണ് പൗരത്വ നിയമത്തില്‍ ദൃശ്യമാവുന്നത്. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കേരള ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോ മറ്റു അടിയന്തരാവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്നും അവര്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികളായ പി ടി സെയ്തലവി, മുനഫിര്‍ ശര്‍ഖി, പി അബ്ദുള്‍ ഗഫൂര്‍, എസ്ഡിപിഐ ഭാരവാഹികളായ എ വൈ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് മുസ്തഫ, അക്ബര്‍ ഷൊര്‍ണൂര്‍ പങ്കെടുത്തു.

Tags:    

Similar News