കുരീപ്പുഴ ബൈപാസ് റോഡിലെ പ്രതിഷേധം ഫലം കണ്ടു; പ്രദേശവാസികള്‍ക്ക് ഇന്നു മുതല്‍ സൗജന്യയാത്രാപാസ് അനുവദിക്കും

Update: 2021-06-17 08:21 GMT

കൊല്ലം: കുരീപ്പുഴ ബൈപാസ് റോഡിലെ ടോൾ പ്ലാസയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ഇന്നു മുതൽ(ജൂൺ 17)സൗജന്യ യാത്രാ പാസ് ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, വാഹനത്തിന്റെ ആർ.സി. ബുക്ക് രേഖകൾ ടോൾ പ്ലാസയിൽ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുക.

ഇതേ രേഖകൾ ഹാജരാക്കുന്ന 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഒരു മാസത്തേക്ക് 285 രൂപയ്ക്കും പാസ് അനുവദിക്കും. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചു വേണം പാസിന് അപേക്ഷിക്കാൻ എത്തേണ്ടതെന്ന് കലക്ടർ അറിയിച്ചു.

ടോല്‍ പിരിവിനെതിരേ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഉത്തരേന്ത്യന്‍ കമ്പനിയാണ് ടോണ്‍പിരിക്കുന്നത്. 2019ലാണ് കുരീപ്പുഴ ടോല്‍ പ്ലാസ ഉദ്ഘാടനം ചെയ്തത്. 

വിശദവിവരങ്ങൾക്ക് 9689928537, 9550692634 നമ്പരുകളിൽ ബന്ധപ്പെടാം. 

Similar News