ഒളിംപിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചതായി ജപ്പാന്‍

Update: 2020-09-27 04:14 GMT

ടോക്കിയോ: ഒളിന്പിക്‌സ് അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മാസത്തില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് വ്യാപനത്തേത്തുടര്‍ന്നാണ് മാറ്റിവച്ചത്.

മനുഷ്യന്‍ കൊവിഡിനെ എന്നല്ല ഏത് മഹാമാരിയേയും അതിജീവിക്കും എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ഒളിംപിക്‌സ് നടത്താന്‍ തയാറാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാവരെയും ഒളിംപിക്‌സ് വേദിയിലേക്ക് സുരക്ഷിതരായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 11,000 കായിക താരങ്ങളാണ് 2020 ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. അതേസമയം പകര്‍ച്ചവ്യാധി ബാധിച്ച വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള നടപടികളുടെ ഭാഗമായി ജപ്പാന്‍ 4.5 ബില്യണ്‍ ഡോളര്‍ വരെ അടിയന്തര വായ്പ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സുഗ അസംബ്ലിയില്‍ പറഞ്ഞു.




Tags:    

Similar News