കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംശാദായ കുടുംബ-സാന്ത്വന പെന്‍ഷനുകള്‍ കൈപ്പറ്റിവരുന്നവര്‍ക്ക് ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വില്ലേജ് ഓഫിസര്‍, ഗസറ്റഡ് ഓഫിസര്‍, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, അംഗീകൃത ട്രേഡ് യൂനിയന്‍ സെക്രട്ടറി, യൂനിയന്‍ പ്രസിഡന്റ് എന്നിവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമുണ്ട്. നോണ്‍ റീ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ബാധകമായവര്‍ അതും നല്‍കണം. ഡിസംബര്‍ 15 ആണ് അവസാന തിയ്യതി.
ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളിയുടെ പെന്‍ഷന്‍ നമ്പര്‍, പേരും മേല്‍വിലാസവും ഫോണ്‍ നമ്പര്‍, ഒപ്പ്, തീയതി, സാക്ഷ്യപ്പെടുത്തുന്നയാളുടെ പേരും സ്ഥാനപ്പേരും ഓഫിസ് മുദ്രയും രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842800581.