ഇന്ന് കേന്ദ്ര ബജറ്റ്; ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Update: 2022-02-01 04:36 GMT

ന്യൂഡല്‍ഹി; ഇന്ന് പതിനൊന്നുമണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രിയോടൊപ്പം സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കാരാഡ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സഹമന്ത്രി ഡോ. ഭഗവത് കാരാട്, പങ്കജ് ചൗധരി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു- രാഷ്ട്പതിമന്ത്രാലയം ട്വീറ്റ് ചെയ്തു. 

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് 11മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരുന്നു.

Tags:    

Similar News