ഇന്ന് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 83ആയി

Update: 2021-12-16 19:04 GMT

ബെംഗളൂരു: കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 83ആയി.

ഇന്ന് ഡല്‍ഹിയില്‍ 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 137 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്. 

കര്‍ണാടകയില്‍ ഇന്ന് 5 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ നാലും ഗുജറാത്തില്‍ ഒരാള്‍ക്കും ഒമക്രോണ്‍ ബാധിച്ചു. അതോടെ കര്‍ണാടകയിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8 ആയി. ഡല്‍ഹിയില്‍ 10 പേര്‍ക്കും ഗുജറാത്തില്‍ 5 പേര്‍ക്കുമാണ് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭള്ള രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇങ്ങനെ:

മഹാരാഷ്ട്ര 32

രാജസ്ഥാന്‍ 17

കര്‍ണാടക 8

ഗുജറാത്ത് 5

കേരളം 5

തെലങ്കാന 2

തമിഴ്‌നാട് 1

ബംഗാള്‍ 1

ആന്ധ്ര പ്രദേശ് 1

ഡല്‍ഹി 10

ഛണ്ഡീഗഢ് 1

Tags: