രാജ്യത്ത് ഇന്ന് മാത്രം നല്‍കിയത് 57 ലക്ഷം ഡോസ് വാക്‌സിന്‍

Update: 2021-07-26 18:38 GMT

ന്യൂഡല്‍ഹി :രാജ്യത്ത് ഇന്നു മാത്രം 57 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നുവരെ 44,10,57,103 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

ഇതില്‍ 14,19,55,995 പേര്‍ 18-44 വയസ്സുകാരായ ആദ്യ ഡോസ് സ്വീകരിച്ചവരും 65,72,678 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചവരുമാണ്.

ഒരു കോടിയില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് അഞ്ച് സംസ്ഥാനങ്ങളാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, യുപി, രാജസ്ഥാന്‍.

18-44 പ്രായത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയത് ആന്ധ്ര, അസം, ഛത്തിസ്ഗഢ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചല്‍, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളാണ്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 39,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനം.