സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം

ഇന്ന് വൈകീട്ട് 6.30നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം

Update: 2022-04-28 11:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം. 6.30നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. എന്നാല്‍, നഗരപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. 

കല്‍ക്കരി ക്ഷാമം മൂലം രാജ്യമെമ്പാടും വൈദ്യുതി ഉല്‍പാദനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വൈദ്യുതി നിയന്ത്രണം. 4580 മെഗാ വാട്ട് വൈദ്യുതിയാണ് ഇന്ന് വൈകീട്ട് മുതല്‍ രാത്രി 11.30 വരെ സംസ്ഥാനത്തിന് ആവശ്യം. എന്നാല്‍ കേരളത്തിന് വൈദ്യുതി ലഭിക്കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്‌റ്റേഷനില്‍ ഉല്‍പാദനക്കുറവ് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാ വാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകീട്ട് ലഭിക്കുക. ഈ സാഹചര്യത്തിലാണ് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം നഗരങ്ങളിലും ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സേവന ഫീഡറുകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തില്‍ ഉല്‍പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 

Tags:    

Similar News