മെഡിക്കല്‍ പ്രവേശനത്തിന് 50 ശതമാനം ഒബിസി സംവരണം: തമിഴ്‌നാട് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചു

എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയുടെ ഹരജി ഉള്‍പ്പടെ സമാനമായ വിഷയത്തിലെ മറ്റ് ഹരജികളും സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് കേസ് വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 22ലേക്കു മാറ്റി.

Update: 2020-06-17 17:51 GMT

ചെന്നൈ:2020-21 വര്‍ഷത്തേക്കുള്ള അഖിലേന്ത്യാ ക്വാട്ട (എ.ഐ.ക്യു) പ്രകാരം മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളില്‍ ഒബിസി അപേക്ഷകര്‍ക്ക് 50 ശതമാനം സംവരണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ ബുധനാഴ്ച ഇതു സംബന്ധിച്ച് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയുടെ ഹരജി ഉള്‍പ്പടെ സമാനമായ വിഷയത്തിലെ മറ്റ് ഹരജികളും സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് കേസ് വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 22ലേക്കു മാറ്റി.


Tags: