രാഷ്ട്രീയപരാമര്‍ശം: കരസേന മേധാവിക്കെതിരേ രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ പരാതി

ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയച്ചുവയുളള പ്രസ്താവന ഇറക്കിയത്.

Update: 2019-12-28 02:52 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗവുമായ ടി എന്‍ പ്രതാപന്‍ കരസേന മേധാവിക്കെതിരേ രാഷ്ട്രപതിക്ക് കത്തയച്ചു. കരസേന മേധാവിയുടെ രാഷ്ട്രീയ പ്രസ്താവനയ്‌ക്കെതിരേയാണ് പ്രതാപന്‍ രൂക്ഷമായി പ്രതികരിച്ചത്. കരസേന മേധാവി നിയമലംഘനം നടത്തിയെന്നാണ് പ്രതാപന്റെ ആരോപണം.

ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയച്ചുവയുളള പ്രസ്താവന ഇറക്കിയത്.

'സായുധ കലാപത്തിലേക്ക് ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിന്‍ റാവത്തിന്റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോള്‍ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമര്‍ശം നടത്തുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്‌വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാമേധാവിയെ അനുവദിച്ചാല്‍ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. മുന്‍ സൈനിക മേധാവികളും റാവത്തിനെതിരേ രംഗത്തുവന്നിരുന്നു.




Tags:    

Similar News