ബ്രിട്ടീഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയില്‍

രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.

Update: 2019-07-16 19:21 GMT

പനാജി: കഴിഞ്ഞ മാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട 30കാരനായ ബലാല്‍സംഗക്കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തതായി ഗോവന്‍ പോലിസ്. രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.

കഴിഞ്ഞമാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഇയാള്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ പോയി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. രഹസ്യവിവരത്തെതുടര്‍ന്ന് ബംഗളൂരുവില്‍നിന്നാണ് ഇയാളെ അറസ്റ്റ്് ചെയ്തത്.

Tags:    

Similar News