ബംഗാള്‍ ഗവര്‍ണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎംസി എംപിമാര്‍ രാഷ്ട്രപതിക്ക് കത്തെഴുതി

Update: 2020-12-31 15:38 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ടിഎംസി എംപിമാര്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്നും സുപ്രിംകോടതിയുടെ നിയമം പോലും ഗവര്‍ണര്‍ ലംഘിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ പരമോന്നത ഭരണഘടനാ കാര്യാലയത്തില്‍ നിന്ന് ഗവര്‍ണര്‍ ധന്‍ഖര്‍ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കളിക്കുകയാണ്. 'കത്ത് പറയുന്നു. ടിഎംസി എംപി സുഖേന്ദു ശേഖര്‍ റേ തയ്യാറാക്കിയ മെമ്മോറാണ്ടത്തില്‍ എംപിമാരായ സുദീപ് ബന്ദിയോപാധ്യായ, ഡെറക് ഒ ബ്രയന്‍, കല്യാണ്‍ ബാനര്‍ജി, കകോലി ഘോഷ് ദസ്തിദാര്‍ എന്നിവര്‍ ഒപ്പുവച്ചു.

സംസ്ഥാനത്തെ ടിഎംസി സര്‍ക്കാരിനെ ലജ്ജിപ്പിക്കാന്‍ കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ധന്‍ഖര്‍ കാര്യയങ്ങള്‍ പരസ്യമായി നടത്തിക്കൊണ്ടിരിക്കുകണ്. 75 വര്‍ഷത്തെ ബംഗാള്‍ ചരിത്രത്തില്‍ ഇത്തരത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ല ടിഎംസി രാജ്യസഭാ എംപി സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.