ടിഎംഎ പുരസ്‌കാരം കെ സി സലീമിന് സമ്മാനിച്ചു

Update: 2022-02-20 04:44 GMT

തലശ്ശേരി: സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഡോ. എം അഹമ്മദിന്റെ പേരില്‍ തലശ്ശേരി മുസ് ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ കെ സി സലീമിന് ഡോ. ടി പി മുഹമ്മദ് സമ്മാനിച്ചു. 20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ടിഎംഎ പ്രസിഡന്റ് എ പി അഹമ്മദ് അധ്യക്ഷനായി. പ്രഫ. എ പി സുബൈര്‍, പി വി റയീസ്, അഡ്വ. ടി പി സാജിദ്, എ പി കുഞ്ഞാമു, പി വി സെയ്ദ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി എ അബൂബക്കര്‍, സെക്രട്ടറി കെ പി മുഹമ്മദ് റഫീഖ്, അവാര്‍ഡ് ജേതാവ് കെ സി സലീം സംസാരിച്ചു. പി എം അബ്ദുല്‍ ബഷീര്‍ ഖിറാഅത്ത് നടത്തി.