ടൈറ്റാനിയം എണ്ണച്ചോര്‍ച്ച: തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു

Update: 2021-02-11 13:09 GMT

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു. തീരത്തോട് അടുത്ത് ഇന്റര്‍ ടൈഡല്‍ സോണില്‍ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉള്‍ക്കടലിലേക്ക് എണ്ണ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എണ്ണ ഉള്‍ക്കടലിലേക്ക് പടര്‍ന്നതായി ഇതുവരെയും കണ്ടെത്താനായിട്ടില്ല. സേനയുടെ സി-441 എന്ന ചെറുകപ്പലും കടലില്‍ നിരീക്ഷണം നടത്തുന്നു.

തീരത്ത് മല്‍സ്യങ്ങളുള്‍പ്പെടെ ചത്തുപൊങ്ങിയിരുന്നു. അപകടകാരിയായ കെമിക്കലാണ് പുറത്തേക്ക് ഒഴികിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതു സംബന്ധിച്ച് ടൈറ്റാനിയത്തില്‍ നിന്ന് റിപോര്‍ട്ട് തേടിയിരുന്നു.

Tags:    

Similar News