തിരൂര്‍: ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ സൗഹൃദവേദി, തിരൂര്‍ പ്രമുഖ ജൈവകര്‍ഷകയും കേരളാ ജൈവകര്‍ഷകസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കദീജ നര്‍ഗീസിനെ ആദരിച്ചു. പൂവഞ്ചിനയിലെ വീട്ടിലെത്തി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലയാണ് ഷാള്‍ അണിയിച്ച് ആദരിച്ചത്. അഞ്ച് പതിറ്റാണ്ടായി തനത് ജൈവകൃഷിയെ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുന്നയാളാണ് കദീജ ടീച്ചറെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സെക്രട്ടറി കെ കെ റസാക്ക് ഹാജി, മുഹമ്മത് കുട്ടി ഹാജി കുടാത്ത്, ഷമീര്‍ കളത്തിങ്ങല്‍, പി പി ഏനുദ്ദീന്‍ കുട്ടി ഹാജി, കെ അബ്ദുല്‍ കാദര്‍, മുനീര്‍ കുറുംബടി, പാറയില്‍ ഫസലു, സൈനബ കരുവള്ളി, ബീരാന്‍ നടുവുഞ്ചരി, എന്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.