തിരൂരില്‍ ജില്ലാ എംഎസ്എഫ് നേതാവ് ഇടതുപക്ഷത്തേക്കെന്ന് സൂചന

Update: 2021-03-09 15:09 GMT

തിരൂര: മുന്‍ മലപ്പുറം ജില്ല എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന ജാഫര്‍ വെട്ടം ഇടതുപക്ഷത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചന. മികച്ച സംഘാടകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ അദ്ദേഹം നാലു വര്‍ഷമായി ലീഗ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നത് എന്നാണ് അടുത്ത സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ കാലത്തുതന്നെ ജാഫര്‍ ഇടതുപക്ഷ മനസ്സ് വച്ചുപുലര്‍ത്തിയിരുന്നു എന്ന് പറയപ്പെടുന്നു. വിട്ടുനിന്ന സമയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും ഗള്‍ഫിലെ ഇടതുപക്ഷ സാംസ്‌കാരിക പങ്കെടുക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ ഭാരവാഹിയായിരുന്ന ജാഫര്‍, യൂത്ത് ലീഗ് നേതാക്കളായ ടി പി അഷ്‌റഫലി, വി കെ എം ഷാഫി,

എം എ സമദ് എന്നിവര്‍ക്കൊപ്പം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍, വെട്ടം ആലിക്കോയ എന്നിവരുടെ വിശ്വസ്തനായിരുന്നെങ്കിലും തഴയപ്പെട്ടു.

നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ജാഫര്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകണമെന്ന താല്പര്യം സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി റഷീദ് സാഹിബ് ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുപ്പമുളള നേതാക്കള്‍ ഇതുവരെ ഇടപെട്ടിട്ടില്ല. 

Tags: