തിരുപ്പതി ലഡ്ഡു കേസ്: നാല് പേരെ അറസ്റ്റ് ചെയ്ത് എസ്ഐടി

Update: 2025-02-10 09:38 GMT

കൊല്‍ക്കത്ത: തിരുപ്പതി ലഡ്ഡു കേസില്‍ 4 പേരെ അറസ്റ്റ് ചെയ്ത് എസ്ഐടി. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്‍കുന്ന തിരുപ്പതി ലഡ്ഡുവില്‍ മായം ചേര്‍ത്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. വിപിന്‍ ജെയിന്‍, പോമില്‍ ജെയിന്‍, അപൂര്‍വ ചൗഡ, രാജു രാജശേഖരന്‍ എന്നിവരെയാണ് സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ സിബിഐ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശ് പോലിസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും എഫ്എസ്എസ്എഐയില്‍ നിന്നുള്ള ഒരാളുമാണ് അംഗങ്ങള്‍.

Tags: