അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു; പിതാവിനും മാതാവിനും ഗുരുതര പരിക്ക്

ലോറി ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സംശയം. പരിക്കേറ്റ മാതാവ് അശ്വിനി ഗര്‍ഭിണിയാണ്

Update: 2022-08-05 11:44 GMT

തിരുവനന്തപുരം: ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗത്തില്‍ പാഞ്ഞു വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.

Tags: