സ്കൂൾ സമയമാറ്റത്തിൽ ചർച്ച ബുധനാഴ്ച

Update: 2025-07-20 08:22 GMT

തിരുവനന്തപുരം: സ്കൂൾ വിദ്യാ‍ര്‍ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ‍ ച‍ര്‍ച്ച ബുധനാഴ്ച നടക്കും. സ്കൂൾ സമയമാറ്റത്തിൽ കൃത്യമായ നിലപാടെടുത്തില്ലെങ്കിൽ സമരം നടത്തുമെന്ന് സമസ്തയടക്ക ക്ഷ് സംഘടനകൾ അറിയിച്ചിരുന്നു. തുടർന്നാണ് തീരുമാനം .

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയായി സമയം ക്രമീകരിച്ചതാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിനു കാരണം. സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നതിനാൽ സമയം മാറ്റണമെന്നാണ് ആവശ്യം. എന്നാൽ നിലപാടിൽ പിന്നോട്ടില്ലെന്ന് സർക്കാർ പറഞ്ഞതിനെ തുടർന്ന് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരന്നു.

Tags: