എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഇല്ല: ടീക്കാറാം മീണ

Update: 2019-10-21 06:23 GMT

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നുണ്ടങ്കിലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് മഴ കാരണം പോളിങ്ങിനു തടസ്സമായതെന്നും അവിടെ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിട്ടുണ്ടന്നും മീണ അറിയിച്ചു. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് ടിക്കാറാം മീണ അഭ്യര്‍ഥിച്ചു. നിലവില്‍ കൊച്ചിയില്‍ മാത്രമാണ് വോട്ടിങ് തടസ്സങ്ങള്‍ അനുഭവപ്പെട്ടതെന്നും അദ്ദേഹം വ്യകതമാക്കി. നിലവില്‍ കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടെ വെള്ളം കയറിയ ബൂത്തുകള്‍ സ്‌കൂളുകളുടെ മുകള്‍ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മീണ പറഞ്ഞു. വോട്ടെടുപ്പിന് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ വോട്ടര്‍മാര്‍ സഹകരിക്കണമെന്ന് മീണ ആവശ്യപ്പെട്ടു.

പോളിങ് ഒട്ടും നടത്താനാവാത്ത സഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക.എന്നാല്‍ അത്തരം സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയിതിട്ടില്ലന്നും മീണ അഭിപ്രായപ്പെട്ടു. വോട്ടു രേഖപ്പെടുത്താന്‍ കൂടതല്‍ സമയം അനുവദിക്കുന്ന സാഹചര്യം വരുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തിരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് ടിക്കാറാം മീണ പറഞ്ഞു.

Similar News