മലപ്പുറം: മലപ്പുറത്ത് വീണ്ടും പുലി ഇറങ്ങിയതായി പരാതി. മലപ്പുറം മണ്ണാര്‍മലയിലാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. പുലിയെ പിടിക്കാനാവശ്യമായ നടപടികള്‍ വനമ വകുപ്പു സ്വീകരിക്കണമെന്നും കുറെ കാലമായി ജനങ്ങള്‍ ഇവിടെ ഭീതിയോടെയാണ് കഴിയുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. നൂറുകണക്കിന് വാഹനങ്ങള്‍ നിരന്തരം പൊയ്‌ക്കൊണ്ടിരിക്കുന്ന സ്ഥലത്താണ് സ്ഥിരം പുലിയിറങ്ങുന്നതെന്നും ഇത് യാത്രക്കാരെ വല്ലാതെ വലക്കുന്നുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.