സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; ബിജെപി നേതാക്കളുടെ മൊഴിയെടുക്കുമെന്ന് വനംവകുപ്പ്

Update: 2025-08-19 09:21 GMT

തൃശൂര്‍: സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വിഷയത്തില്‍ ഉടന്‍ നോട്ടിസ് അയക്കും. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമിന്റെ പരാതിയിലാണ് നടപടി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു.

വന്യജീവി ചട്ടപ്രകാരം പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ലെന്നിരിക്കെ എങ്ങനെ ഉപയോഗിച്ചു എന്നും ചോദ്യമുയരുന്നു. നേരത്തെ പരാതിക്കാരനില്‍ നിന്നും വനം വകുപ്പ് മൊഴിയെടുത്തിരുന്നു. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടനെതിരേ പരാതി ഉയര്‍ന്നതോടെയാണ് സുരേഷ്‌ഗോപിക്കെതിരേയും പരാതി ഉയര്‍ന്നത്.

Tags: