വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും

Update: 2023-01-12 12:37 GMT

കല്‍പ്പറ്റ: വയനാട് പുതുശ്ശേരിയിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും. കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു പള്ളിപ്പുറം- 50) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സാലുവിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ പുതുശേരി വെള്ളാരംകുന്നില്‍ നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു.

Tags:    

Similar News