കുറിച്യാട് വനത്തില്‍ കടുവ ചത്ത നിലയില്‍

ഏകദേശം ആറ് വയസ്സുള്ള ആണ്‍ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

Update: 2020-04-13 17:44 GMT

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ പെട്ട വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ്സുള്ള ആണ്‍ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി കരുതുന്നു. കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

Tags:    

Similar News