എടത്തനാട്ടുകരയില്‍ കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരുക്ക്

Update: 2021-07-03 05:07 GMT

പാലക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഹുസൈന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈന്‍ പറഞ്ഞു.


ഉപ്പുകുളം മേഖലയില്‍ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് വളര്‍ത്തുനായ്ക്കളേയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചതായും പറയുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.




Tags: