സീറ്റിൽ നായയെ കെട്ടിയിട്ടു, ട്രൈയിൻ വൈകിയത് ഒരുമണിക്കൂർ

Update: 2025-08-19 03:39 GMT

പട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ രാവിലെ 6:50 ന് പുറപ്പെടേണ്ടിയിരുന്ന ട്രൈയിൻ പുറപ്പെട്ടത് 8.10 ന്. . റക്സോലിയിൽ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പർ പാസഞ്ച‌‍ർ ട്രെയിനാണ് ഒരുമണിക്കൂറിലധികം വൈകി ഓടിയത്.

ട്രെയിൻ വന്നപ്പോൾ കോച്ചിലേക്ക് കേറാൻ തുടങ്ങിയ യാത്രക്കാർക്കു നേരെ നായ കുരച്ചു ചാടുകയായിരുന്നു. റെയിൽവേ അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് നായയെ സീറ്റിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. റെയിൽവേ ജീവനക്കാർ ശ്രമിച്ചിട്ടും നായയെ മാറ്റാൻ കഴിയാതെ വന്നതോടെ, യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. നായ ഉള്ള കോച്ചിൽ ആളില്ലാതെയുമാണ് ട്രെയിൻ ഓടിയത്.

Tags: