ഗ്ലോബല്‍ പിച്ച് ജേതാക്കള്‍ക്ക് അനുമോദനവുമായി ടൈ കേരള

ഈ മാസം 16 ന് പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററില്‍ വെച്ച് വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് വിജയികളെ അനുമോദിക്കും

Update: 2022-07-14 05:31 GMT

കൊച്ചി: ടൈ യങ്ങ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ പിച്ച് മല്‍സര വിജയികള്‍ക്ക് ടൈ കേരള സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് ഈ മാസം 16 ന് പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററില്‍ വെച്ച് നടക്കുമെന്ന് ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു. വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് വിജയികളെ അനുമോദിക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.കെ അനില്‍കുമാര്‍, എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടര്‍ രാജമാണിക്യം പങ്കെടുക്കും.

ടൈ കേരളയെ പ്രതിനിധീകരിച്ച് കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്നുള്ള ടീമാണ് ഗ്ലോബല്‍ ജേതാക്കളായത്.ഭാവിയിലെ സംരംഭകരെയും വ്യവസായികളെയും വളര്‍ത്തിയെടുക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (9 മുതല്‍ 12 വരെ) രൂപകല്‍പ്പന ചെയ്ത ആഗോള സംരംഭമാണ് ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് എന്ന് എന്റര്‍പ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ടൈ കേരള രാജ്യാന്തര മല്‍സരത്തില്‍ സജീവ സാന്നിധ്യമാണ്. ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം സ്‌കൂളുകളില്‍ നിന്നായി 2500 കുട്ടികള്‍ സംസഥാനതല മല്‍സരങ്ങളില്‍ പങ്കെടുത്തുവെന്നും വിനോദിനി സുകുമാര്‍ പറഞ്ഞു.

Tags:    

Similar News