തണ്ടര്‍ബോള്‍ട്ട് കമാണ്ടോ പരിശീലനത്തിനിടെ മരിച്ചു

Update: 2021-09-16 09:21 GMT

പുല്‍പ്പള്ളി: പരിശീലനത്തിനിടെ തണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി ഭൂദാനം കുമിച്ചിയില്‍ സുനീഷ്(32) ആണ് മരിച്ചത്. അരീക്കോട് മലബാര്‍ സ്‌പെഷല്‍ പോലീസ് ക്യാംപില്‍ പരിശീലനത്തിനിടെ കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




Tags:    

Similar News