തൃശൂര്‍ പൂരം മെയ് 10ന്; നാലിന് കൊടിയേറ്റം

Update: 2022-04-28 09:43 GMT

തൃശൂര്‍: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് രണ്ട് വര്‍ഷം ആഘോഷങ്ങള്‍ക്ക് ഇടവേള കൊടുത്ത തൃശൂര്‍ പൂരം ഇത്തവണ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങുന്നു. മെയ് 4നാണ് പൂരം കൊടിയേറുന്നത്. 10നും 11നും പൂരം നടക്കും. സാംപിള്‍ വെടിക്കെട്ട് എട്ടാം തിയ്യതി നടക്കും.

തൃശൂര്‍ പൂരം ആനെയഴുന്നള്ളിപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നാട്ടാന നിരീക്ഷണ സമിതി കലട്രേറ്റില്‍ യോഗം ചേരും. കലക്ടര്‍ അധ്യക്ഷത വഹിക്കും.

കുടമാറ്റസമയത്ത് എല്‍ഇഡി പിടിപ്പിച്ച കുടകളും കൗതുകവസ്തുക്കളും കയറ്റുന്നത് ഒഴിവാക്കണമെന്ന് ആലോചിക്കുന്നുണ്ട്.

എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാന്‍ 85 ആനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവൈദ്യപരിശോധനക്കു ശേഷമായിരിക്കും അവസാന പട്ടിക തയ്യാറാക്കുക. ഇത്തവണത്തെ സാധ്യതാ പട്ടികയില്‍ പാറമേക്കാവിന് 45ഉം തിരുവമ്പാടിക്ക് 39ഉം ആനകളാണ് ഉള്ളത്.