ഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം

Update: 2025-05-06 07:07 GMT

തൃശൂര്‍: ഇന്ന് തൃശൂര്‍ പൂരം. പൂരാഘോഷത്തിനായി നിരവധിയാളുകളാണ് എത്തിചേര്‍ന്നിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം.നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.

ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കേഗോപുര വാതില്‍ തുറന്നോടെയാണ് പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് ഒരുക്കിയിരിക്കുന്നത്.

Tags: