തൃക്കാക്കരക്ക് സമീപമുള്ള മാലിന്യം നീക്കം ചെയ്യണം;നിര്‍ദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

രാത്രികാല പരിശോധനകള്‍ ശക്തമാക്കി മാലിന്യം നിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

Update: 2022-08-11 05:38 GMT

കൊച്ചി: തൃക്കാക്കര എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷന് സമീപം കെ എം ആര്‍ എല്ലി ന് കൈമാറിയ ഭൂമിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.രാത്രികാല പരിശോധനകള്‍ ശക്തമാക്കി മാലിന്യം നിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

എറണാകുളം ജില്ലാ കലക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. തൃക്കാക്കര നഗരസഭാ പരിധിയിലെ 26, 27 ഡിവിഷനുകളിലായി സ്ഥിതി ചെയ്യുന്ന കുന്നപ്പുറം എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് റോഡിന് ഇരുവശത്തുമായി വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പൊതു ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു.ഇത് സംബന്ധിച്ച് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള മാലിന്യം നഗരസഭാ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയിട്ടുണ്ട്.

രാത്രികാല പരിശോധനകളില്‍ ഇവിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരന്തരം മാലിന്യങ്ങള്‍ നിഷേപിക്കുന്ന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും തൃക്കാക്കര നഗരസഭാ സെക്രട്ടറി അറിയിച്ചതായി ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇപ്പോഴും വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് തൃക്കാക്കര സത്യസായി സേവാസമിതി കണ്‍വീനര്‍ കമ്മീഷനെ അറിയിച്ചു.

Tags:    

Similar News