മിനി ഊട്ടിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരി മരിച്ചു

Update: 2023-01-07 12:55 GMT

മലപ്പുറം: നെടിയിരുപ്പ് എന്‍എച്ച് കോളനി മിനി ഊട്ടി റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരി മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. മേലേപ്പറമ്പ് ചെറളക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മൂന്ന് വയസ്സായ മകളാണ് മരിച്ചത്. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിക്കുന്നതിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് അറിയാന്‍ കഴിയുന്നത്.

Tags: