കൊല്ലത്ത് മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Update: 2025-09-15 09:12 GMT

കൊല്ലം: കൊട്ടാരക്കരയില്‍ മൂന്നുവയസുകാരന്‍ മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിനാണ് മരിച്ചത്.

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: