ഗെയ്റ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Update: 2021-09-28 04:56 GMT

ഉരുവച്ചാല്‍: കളിച്ചുകൊണ്ടിരിക്കെ തലയില്‍ ഗെയ്റ്റിന്റെ ഗ്രില്ല് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. സമീപത്തെ വീടിന്റെ ഗെയ്റ്റിന്റെ ഗ്രില്ല് തലയിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെയും ആയിഷയുടെയും മകന്‍ ഹൈദറാണ് (3) മരിച്ചത്. പരിക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ച് അടിയന്തര ചികിത്സ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു.

കുട്ടികള്‍ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ വീടിന്റെ മുന്നിലെ റെയില്‍ ഉള്ള ഗെയ്റ്റ് അബദ്ധത്തില്‍ തെന്നി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

മൃതദേഹം ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച് കയനി പള്ളിയില്‍ കബറടക്കും.