മഹാരാഷ്ട്രയില്‍ വ്യവസായ മേഖലയില്‍ സ്‌ഫോടനം; മൂന്ന് തൊഴിലാളികള്‍ മരിച്ചു, എട്ടുപേര്‍ക്ക് പരിക്ക്

Update: 2022-09-28 16:11 GMT

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചന്ദര്‍പദ മേഖലയില്‍ വൈദ്യുത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഇന്ന് വൈകുന്നേരം മൂന്നിനായിരുന്നു സ്‌ഫോടനമുണ്ടായത്. മരിച്ച മൂന്ന് തൊഴിലാളികള്‍ക്കും തിരിച്ചറിയാനാവാത്ത വിധം പൊള്ളലേറ്റു. മറ്റ് എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും ജില്ലാ ദുരന്തനിവാരണ സെല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Tags: