ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു

Update: 2023-02-25 09:02 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സുഖ്മ ജില്ലയിലെ വനപ്രദേശത്ത് ജഗര്‍ഗുണ്ടയ്ക്കും കുന്ദേഡ് ഗ്രാമത്തിനും ഇടയിലാണ് സംഭവം. മാവോവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തവെ പോലിസിനുനേരേ വെടിവയ്പ്പുണ്ടാവുകയായിരുന്നു. എഎസ്‌ഐ രമുറാം, കോണ്‍സ്റ്റബിള്‍ കുഞ്ഞം ജോഗ, ഭീമ എന്നീ പോലിസുകാരാണ് മരിച്ചത്. വെടിവയ്പ്പിന് ശേഷം വനത്തില്‍ ഒളിച്ച മാവോവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

Tags:    

Similar News