അസമിലെ ശിവസാഗര്‍ ജില്ലയില്‍ മൂന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരെ സായുധര്‍ തട്ടിക്കൊണ്ടുപോയി
ഗുവാഹത്തി: അസമിലെ ശിവസാഗര്‍ ജില്ലയില്‍ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ റിഗ് സൈറ്റില്‍ നിന്ന് മൂന്ന് ഉദ്യോഗസ്ഥരെ സായുധസംഘം തട്ടിക്കൊണ്ടുപോയി. രണ്ട് ജൂനിയര്‍ എഞ്ചിനീയര്‍മാര്‍(പ്രൊഡക്ഷന്‍), ഒരു ജൂനിയര്‍ ടെക്‌നീഷ്യന്‍(പ്രൊഡക്ഷന്‍) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് ലക്വ എണ്ണപ്പാടത്തെ ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒഎന്‍ജിസിയുടെത്തന്നെ വാഹനത്തിലാണ് മൂവരെയും കൊണ്ടുപോയത്. പിന്നീട് അസം നാഗാലാന്‍ഡ് അതിര്‍ത്തിയിലെ നിമോനഗറില്‍ നിന്ന് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ലോക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.