കശ്മീരില്‍ മൂന്ന് ഡ്രോണുകള്‍ കൂടി കണ്ടെത്തി

Update: 2021-07-30 03:47 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തി. സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.


കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കശ്മീരില്‍ പലയിടങ്ങളില്‍ നിന്നായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.




Tags:    

Similar News