ഡല്‍ഹി: ഗോകുല്‍പുരിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

അഴുക്കുചാലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Update: 2020-03-01 10:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ നടന്ന ഗോകുല്‍പുരിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഗോകുല്‍പുരി മെട്രോ സ്‌റ്റേഷനടുത്തു അഴുക്കുചാലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഇതുവരെ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങളെ തുടര്‍ന്ന് 42 പേര്‍ മരിച്ചിട്ടുണ്ട്. ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ കൂടെ ചേര്‍ത്താല്‍ 45 പേരാവും.

അതേസമയം ഇന്ന് കണ്ടെത്തിയവര്‍ സംഘപരിവാര്‍ നടത്തിയ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരാണോ എന്ന കാര്യം പോലിസ് പരിശോധിക്കുന്നുണ്ട്. 

Tags:    

Similar News