സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ടുകള്‍.
മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ റിസര്‍വ് ഫോഴ്സിന്റെ ഒരു സംഘം ഗോളപ്പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പോലിസ് ഭാഷ്യം.
അതേസമയം, ചത്തീസ്ഗഢിലെ ബിജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന്‍ മരിച്ചു. ഈ വര്‍ഷം ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ആകെ 284 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 255 പേര്‍ സുക്മ, ബിജാപൂര്‍, ദന്തേവാഡ എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. റായ്പൂര്‍ ഡിവിഷനു കീഴിലുള്ള ഗരിയാബന്ദ് ജില്ലയില്‍ 27 പേര്‍ വെടിയേറ്റ് മരിച്ചു. ദുര്‍ഗ് ഡിവിഷനിലെ മൊഹ്ല-മാന്‍പൂര്‍-അംബഗര്‍ ചൗകി ജില്ലയില്‍ രണ്ട് പേരും വെടിയേറ്റ് മരിച്ചു.