അമേരിക്കയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിവയ്പ്പ്; മൂന്നുമരണം, രണ്ടുപേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമി പോലിസ് വെടിവയ്പ്പില്‍ മരിച്ചു. യോര്‍ക്ക് കൗണ്ടിയിലെ നോര്‍ത്ത് കോഡോറസ് ടൗണ്‍ഷിപ്പിലാണ് സംഭവം. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വെടിവെയ്പ്പുണ്ടായത്.
ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.