ബസ്സ് അപകടം; മൂന്നു മരണം, പത്തു പേര്‍ക്ക് പരിക്ക്

Update: 2026-01-05 10:00 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ്സ് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നു പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും പോലിസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: