യുഎസില്‍ കെട്ടിടം തകര്‍ന്ന് മൂന്നു മരണം; നിരവധി പേരെ കാണാതായി

12 നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്

Update: 2021-06-25 04:30 GMT

മിയാമി: മിയാമി നഗരത്തിനത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. നൂറോളം പേരെ കാണാതായിട്ടുമുണ്ട്.. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. 102 പേരെ രക്ഷിച്ചു. ഇവരില്‍ പത്ത് പേര്‍ക്ക് പരിക്കുണ്ട്.


12 നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. 130 ഓളം കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ പകുതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സഹായവും ലഭ്യമാക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.




Tags: