ആലപ്പുഴയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു

Update: 2021-08-22 06:45 GMT

ആലപ്പുഴ: ആലപ്പുഴയില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. ആലപ്പുഴ വെണ്മണിയില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ചാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഗോപന്‍, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്.


Tags:    

Similar News