ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Update: 2025-12-14 04:39 GMT

തിരുവനന്തപുരം: അഴീക്കോട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹോട്ടല്‍ ജീവനക്കാരായ രാജി, സിമി, ചായ കുടിക്കാന്‍ എത്തിയ നവാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് നിഗമനം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: