അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്
മോസ്‌കോ: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ച് ഇന്നലെ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്. കപ്പല്‍ മരിനീരയിലെ 28 ജീവനക്കാരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നെന്ന് റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു.
പിടിച്ചെടുക്കലിനുശേഷം കസ്റ്റഡിയിലെടുത്ത എല്ലാ ജീവനക്കാര്‍ക്കും മനുഷ്യത്വപരവുമായ പരിഗണന നല്‍കണമെന്ന് മോസ്‌കോ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു, കൂടാതെ എല്ലാ വിദേശ പൗരന്മാരെയും എത്രയും വേഗം മോചിപ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍, സമുദ്ര, ഉപരോധ നിയമങ്ങള്‍ പാലിച്ചുകൊണ്ട് കപ്പലിന്റെ ഉടമസ്ഥാവകാശം യുഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.