കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നു പേരേ കാണാനില്ല

Update: 2025-12-02 04:40 GMT

നെടുമങ്ങാട്: തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നു പേരേ കാണാനില്ല. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാവിലെയാണ് ബോണക്കാട് ഉള്‍വനത്തിലേക്ക് കടുവകളുടെ എണ്ണം എടുക്കാനായി ഉദ്യോഗസ്ഥര്‍ പോയത്. എന്നാല്‍ വൈകുന്നേരമായിട്ടും ഇവരെ വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആര്‍ആര്‍ടി അംഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. പാലോട് ആര്‍എഫ്ഒ ഓഫിസില്‍ നിന്നുള്ള രണ്ടു സംഘങ്ങള്‍ ബോണക്കാട് ഭാഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ തിരച്ചില്‍ ആരംഭിക്കും.

Tags: