സംസ്ഥാനത്ത് ഇന്ന് മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍; ആകെ 440 ഹോട്ട് സ്‌പോട്ടുകള്‍

Update: 2021-01-08 13:44 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പുതിയ പ്രദേശങ്ങളെകൂടി ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 9), പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാര്‍ഡ് 7), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 1, 2, 6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


അതേസമയം, സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.