നാഗ്പൂര്‍ മേയര്‍ക്ക് നേരെ വെടിവയ്പ്
കഴിഞ്ഞ ദിവസം മേയര്‍ക്ക് രണ്ട് കത്തുകള്‍ ലഭിച്ചിരുന്നു. നഗരത്തിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.
മുംബൈ: നാഗ് പൂര്‍ മേയര്‍ സന്ദീപ് ജോഷിക്ക് നേരെ വെടിവെയ്പ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.
ജോഷി കുടുംബാംഗങ്ങലും സുഹൃത്തുകളുമൊത്ത് വിവാഹ വാര്‍ഷിക പരിപാടി ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെടിയേറ്റത്. മൂന്ന് തവണയാണ് അദ്ദേഹത്തിനു നേരെ നിറയൊഴിച്ചതെന്നാണ് വിവരം. എന്നാല്‍ മേയര്‍ക്ക് കാര്യമായി പരിക്കേറ്റില്ല. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ജോഷിക്ക് രണ്ട് പരാതി കത്തുകള്‍ ലഭിച്ചിരുന്നു. നഗരത്തിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാര്‍ മോഷണം പോയിരിക്കയാണ്.