അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Update: 2022-10-13 06:23 GMT

മലപ്പുറം: കോട്ടക്കലില്‍ അതിമാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് പേരെ കോട്ടക്കല്‍ പോലിസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലിസ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 50 ഗ്രാം ക്രിസ്റ്റല്‍ എന്‍ഡിഎംഎ കണ്ടെടുത്തു. അഞ്ച് ലക്ഷത്തോളം വില വരുന്നതാണ് ഇതെന്ന് പോലിസ് പറയുന്നു.

Tags:    

Similar News